top of page

NOIDA Jinx: നേതാക്കളെ ഭയപ്പെടുത്തിയ അന്ധവിശ്വാസം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 29
  • 1 min read

നോയിഡയുമായി ചുറ്റിപ്പറ്റി പതിറ്റാണ്ടുകൾ നീണ്ട അന്ധവിശ്വാസമാണ് NOIDA Jinx എന്നറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇന്‍റർനാഷണൽ എയർപോർട്ട് ഉൽഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ പ്രസംഗത്തിൽ ഇതേക്കുറിച്ച് പരാമർശിക്കുകയും കൈയ്യടി വാങ്ങുകയും ചെയ്തു.


ഉത്തർ പ്രദേശിലെ ഉന്നത നേതൃത്വം, പ്രത്യേകിച്ചും മുഖ്യമന്ത്രിമാർ കുറേക്കാലമായി നോയിഡയിൽ കാലുകുത്താൻ ഭയപ്പെട്ടിരുന്നു. പുതിയ പ്രോജക്‌ടുകൾ ഉൽഘാടനം ചെയ്യാൻ അവർ വീഡിയോ കോൺഫറൻസാണ് ഉപയോഗിച്ചിരുന്നത്. അതല്ലെങ്കിൽ ഡൽഹിയിലെത്തി ഉൽഘാടനം നിർവ്വഹിച്ചതായി പ്രഖ്യാപിക്കും. നോയിഡ സന്ദർശിച്ചാൽ അധികാരം പോകുമെന്നതാണ് വിശ്വാസം. ചില മുഖ്യമന്ത്രിമാർക്കുണ്ടായ അനുഭവമാണ് ഈ വിശ്വാസം ബലപ്പെടാൻ ഇടയാക്കിയത്.


മുൻ മുഖ്യമന്ത്രിമാരായ വീർ ബഹദൂർ സിംഗ്, N D തിവാരി, മുലായം സിംഗ് യാദവ്, മായാവതി എന്നിവരാണ് ഹതഭാഗ്യർ. അവർ നോയിഡ സന്ദർശിച്ച് ദിവസങ്ങൾക്കകം അധികാരം നഷ്‍ടമായി. അതിനാൽ പിന്നീട് വന്ന മുഖ്യമന്ത്രിമാർ നോയിഡ സന്ദർശനം പൂർണമായും ഒഴിവാക്കി. 2001 ൽ മുഖ്യമന്ത്രിയായിരുന്ന രാജ്‍നാഥ് സിംഗ് നോയിഡയിലെ  വലിയൊരു പ്രോജക്‌ട് ഡൽഹിയിൽ വന്ന് ഉൽഘാടനം നിർവ്വഹിച്ചു. പിന്നീട് മുഖ്യമന്ത്രിയായ മായാവതി ധൈര്യമായി നോയിഡയിൽ സന്ദർശനം നടത്തിയെങ്കിലും താമസിയാതെ സ്ഥാനം പോയി. 2012 മുതൽ 2017 വരെ മുഖ്യമന്ത്രി ആയിരുന്ന അഖിലേഷ് യാദവ് ഒരിക്കൽ പോലും നോയിഡ സന്ദർശിച്ചില്ല.


അന്ധവിശ്വാസത്തിന് വിരാമമിട്ടത് യോഗി ആദിത്യനാഥാണ്. 2017 ൽ മെട്രോയുടെ മജെന്ത ലൈൻ നോയിഡയിൽ ഉൽഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സ്വാഗതം ചെയ്തത്. പിന്നീട് പല തവണ അദ്ദേഹം നോയിഡയിൽ വിവിധ ചടങ്ങുകളിൽ പങ്കെടുത്തു. വൻ വിജയം നേടി രണ്ടാമൂഴത്തിലും അദ്ദേഹം അധികാരത്തിൽ എത്തി.  അന്ധവിശ്വാസം തകർത്ത യോഗിയെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.

Recent Posts

See All
അശരണർക്കൊരു അന്നദാനം

കിഴക്കിന്റെ വെനീസ് ന്റെ ആഭിമുഖ്യത്തിൽ മാസംതോറും നടന്നുകൊണ്ടിരിക്കുന്ന *അശരണർക്ക് ഒരു അന്നദാനം*പരിപാടിയുടെ ഭാഗമായി നടത്തുന്ന ഈ മാസത്തെ അന്നദാനം നാളെ (14-04-2026) ഉച്ചക്ക് 12 മണിക്ക് ശേഷം ശാന്തി ആശ്രമം,

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page