DGCA ഓഡിറ്റ്: സുരക്ഷാ വീഴ്ച്ചകളിൽ എയർ ഇന്ത്യ മുന്നിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 30
- 1 min read

രാജ്യത്തെ പ്രധാന എയർലൈനുകളുടെ വാർഷിക ഓഡിറ്റ് നടത്തിയപ്പോൾ മൊത്തം 263 പാകപ്പിഴകൾ കണ്ടെത്തിയതായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പ്രഖ്യാപിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട ഈ വീഴ്ച്ചകളിൽ ഏറ്റവും കൂടുതൽ കണ്ടെത്തിയത് എയർ ഇന്ത്യയിലാണ്. 51 പോരായ്‌മകളാണ് എയർ ഇന്ത്യയിൽ കണ്ടെത്തിയത്. മറ്റ് എയർലൈനുകളിൽ കണ്ടെത്തിയ പോരായ്‌മകളുടെ എണ്ണം ഇപ്രകാരമാണ്: എയർ ഇന്ത്യ എക്‌സ്പ്രസ് - 25, ഇൻഡിഗോ - 23, വിസ്‍താര - 17.
പതിവ് സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് ഓഡിറ്റ് നടത്തിയതെന്നും, ഇതിന് അഹമ്മദാബാദിൽ 260 പേരുടെ മരണത്തിന് ഇടയാക്കിയ വിമാന ദുരന്തവുമായി ബന്ധമില്ലെന്നും DGCA അറിയിച്ചു.
Comentarios