5 രൂപക്ക് ദാൽ ചാവലും റൊട്ടിയും; അടൽ കാന്‍റീന്‍ ഡിസംബർ 25 ന് തുറക്കും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 8
- 1 min read

തലസ്ഥാന നഗരത്തിലെ പാവപ്പെട്ടവർക്ക് ഇനി വിശന്നുറങ്ങേണ്ടി വരില്ല. അടൽ കാന്‍റീന്‍ സ്കീം ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. പോഷക സമൃദ്ധമായ ആഹാരം വെറും 5 രൂപക്ക് നഗരത്തിലെ 100 ലൊക്കേഷനുകളിൽ ലഭ്യമാക്കും. മുന്‍ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‍പേയിയുടെ ജന്മദിനമായ ഡിസംബർ 25 ന് ആദ്യഘട്ടത്തിന് തുടക്കമാകും. പാവപ്പെട്ടവർക്കും, തൊഴിലാളികൾക്കും, തുഛ വരുമാനക്കാർക്കും മാന്യമായി ഭക്ഷണം കഴിക്കാവുന്ന ഒരിടമായിരിക്കും ഇതെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു. അടൽ കാന്‍റീന്‍ ഡൽഹിയുടെ ആത്മാവായിരിക്കുമെന്നും, ആർക്കും വിശന്ന് ഉറങ്ങേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദാൽ ചാവലും, റൊട്ടിയും വെജിറ്റബിൾസുമാണ് ലഭിക്കുക. 5 രൂപ നിരക്കിൽ തുടക്കത്തിൽ ദിവസം 1000 പേർക്ക് ലഭിക്കും. ക്രമക്കേടുകൾ തടയാന്‍ ഡിജിറ്റൽ ടോക്കൺ സിസ്റ്റം ഏർപ്പെടുത്തും. എല്ലാ സെന്‍ററുകളുടെയും പ്രവർത്തനം CCTV നിരീക്ഷണത്തിൽ ആയിരിക്കും. LPG സ്റ്റൗവുകളും, ഇന്‍ഡസ്ട്രിയൽ RO വാട്ടർ സിസ്റ്റവും സജ്ജമാക്കും.
ഫുഡ് സാമ്പിളുകൾ FSSAI, NABL അക്രെഡിറ്റേഷനുള്ള ലാബുകളിൽ ടെസ്റ്റ് ചെയ്യും. നടത്തിപ്പുകാർ ശുചിത്വവും സുരക്ഷയും, സ്റ്റാഫിന്‍റെ ആരോഗ്യവും സംബന്ധിച്ച റിപ്പോർട്ട് ഓരോ മാസവും സമർപ്പിക്കണം. ഡിമാന്‍റും ഫീഡ്‍ബാക്കും അനുസരിച്ച് കാന്‍റീന്‍ ശൃംഖല വിപുലമാക്കാനാണ് പ്ലാന്‍.










Comments