top of page

ഹെസ്‍ബുള്ള നേതാവ് കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 28, 2024
  • 1 min read
ree

ബെയ്‌റൂട്ടിൽ നടത്തിയ ശക്തമായ ബോംബാക്രമണത്തിൽ ഹെസ്‍ബൊള്ള നേതാവിനെ വധിച്ചെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഹെസ്‍ബൊള്ളയുടെ സെക്രട്ടറി ജനറൽ ഹസ്സൻ നസറള്ളയാണ് കൊല്ലപ്പെട്ടത്. സൈനിക വക്താവ് ലെഫ്. കേണൽ നദാവ് ഷൊഷാനി സമൂഹമാധ്യമമായ X ലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. വെള്ളിയാഴ്ച്ച ലബനീസ് തലസ്ഥാനത്ത് നടത്തിയ ആക്രമണത്തിൽ ഹെസ്‍ബൊള്ള നേതാവിനെ വകവരുത്തിയെന്ന് അദ്ദേഹം അകാശപ്പെട്ടു.


ഹെസ്‍ബൊള്ളയുടെ മേധാവിയും സ്ഥാപകനേതാക്കളിൽ ഒരാളുമായ ഹസ്സൻ നസറള്ളയും ചില കമാൻഡർമാരും കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ പ്രതിരോധ സേന ഒരു പ്രസ്താവനയിൽ അറിയിച്ചു.


എന്നാൽ ഹെസ്‍ബൊള്ളയുടെ ഭാഗത്തു നിന്ന് ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ഇസ്രായേൽ ഇന്നലെ നടത്തിയ ആക്രമണത്തിന് ശേഷം നസറള്ളയുമായുള്ള ആശയവിനിമയം നഷ്‍ടപ്പെട്ടെന്ന് ഹെസ്‍ബൊള്ളയുമായി അടുപ്പമുള്ള വൃത്തങ്ങൾ അറിയിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page