top of page

ഹെസ്‍ബുള്ള ടാർഗറ്റുകൾ തകർത്ത് ഇസ്രായേലി ജെറ്റുകൾ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 25, 2024
  • 1 min read
ree

നൂറുകണക്കിന് ഇസ്രായേലി യുദ്ധവിമാനങ്ങൾ തെക്കൻ ലെബനോലിലെ ഹെസ്‍ബുള്ള ടാർഗറ്റുകളിൽ ആക്രമണം നടത്തി. ഹെസ്‍ബുള്ളയുടെ ആയിരക്കണക്കിന് റോക്കറ്റ് ലോഞ്ചർ ബാരലുകൾ തകർത്തതായാണ് റിപ്പോർട്ടുകൾ. ഇസ്രായേലിനു നേർക്ക് ഹെസ്‍ബുള്ള വ്യാപകമായ റോക്കറ്റാക്രമണം നടത്താൻ പ്ലാനിടുന്നുവെന്ന സൂചനകൾക്കിടെയാണ് ഇസ്രായേലിന്‍റെ നടപടി. നേരത്തെ ഇസ്രായേലിന്‍റെ 11 സൈനിക കേന്ദ്രങ്ങളിലായി 320 റോക്കറ്റുകൾ തൊടുത്തുവിട്ടെന്ന് ഹെസ്‍ബുള്ള അവകാശപ്പെട്ടു. തന്‍റെ രാജ്യത്തെ സംരക്ഷിക്കാൻ ഏതറ്റം വരെ പോകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹു പറഞ്ഞു. ഇങ്ങോട്ട് ആക്രമിക്കുന്നവർ ആരായാലും വെറുതെ വിടില്ലെന്ന് അദ്ദേഹം താക്കീത് നൽകി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page