ഹാരി പോട്ടറിലൂടെ ലോകശ്രദ്ധ നേടിയ മാഗി സ്‍മിത്ത് അന്തരിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 28, 2024
- 1 min read

ഹാരി പോട്ടർ പരമ്പരയിലൂടെ യുവ പ്രേക്ഷക ഹൃദയങ്ങളിൽ പരിചിത മുഖമായി മാറിയ മാഗി സ്‍മിത്ത് അന്തരിച്ചു. 89 വയസ്സ് ആയിരുന്നു. ഇന്നലെ പുലർച്ചെയാണ് വെസ്റ്റ് മിനിസ്റ്റർ ആശുപത്രിയിൽ വെച്ച് ശാന്തമായി മരണത്തിലേക്ക് പോയതെന്ന് അവരുടെ മക്കൾ ഒരു പ്രസ്താവനയിൽ അറിയിച്ചു. രണ്ട് മക്കളും അഞ്ച് കൊച്ചുമക്കളുമാണ് ഉള്ളത്. അക്കാഡമി അവാർഡുകളും ഓസ്ക്കാർ ബഹുമതികളും കരസ്ഥമാക്കിയിട്ടുള്ള മാഗി സ്‍മിത്ത് അഭിനയ മികവിന്‍റെ നിധി ആയിരുന്നുവെന്ന് ചാൾസ് രാജാവ് പ്രണാമം അർപ്പിച്ചുകൊണ്ട് പറഞ്ഞു. പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയ മികവുറ്റ നടിയെയാണ് നഷ്‍ടപ്പെട്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ പറഞ്ഞു. ഹാരി പോട്ടറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഡാനിയേൽ റാഡ്‍ക്ലിഫും ആദരാഞ്ജലി അർപ്പിച്ചു.










Comments