ഹോട്ടൽ റൂമുകളിൽ താമസിക്കുന്നവരെ പോലീസ് നിരീക്ഷിക്കും
- ന്യൂസ് ബ്യൂറോ , ഡൽഹി
- 2 days ago
- 1 min read

ഗുരുഗ്രാമിൽ ഹോട്ടലുകളിൽ റൂമെടുത്ത് താമസിക്കുന്നവരുടെ വിവരങ്ങൾ തൽസമയം വെബ്ബ്‍സൈറ്റിൽ അപ്‍ഡേറ്റ് ചെയ്യണമെന്ന് ഹരിയാന പോലീസിന്‍റെ നിർദേശം. എല്ലാ ഹോട്ടലുകൾക്കും പോലീസ് ഉത്തരവ് കൈമാറിയിട്ടുണ്ട്. പോലീസിന്‍റെ സിറ്റിസൺ സർവ്വീസസ് വെബ്ബ്സൈറ്റിൽ ഹോട്ടലുകൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ഓരോ ദിവസവും താമസത്തിനെത്തുന്ന ഗെസ്റ്റുകളുടെ സമഗ്ര വിവരങ്ങൾ അപ്പപ്പോൾ അപ്‌ഡേറ്റ് ചെയ്യുകയും വേണം. ഈ ഉത്തരവ് പാലിക്കാത്ത ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിക്കും. നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇതെന്ന് ഗുരുഗ്രാം പോലീസ് കമ്മീഷണർ വികാസ് കുമാർ അറോറ പറഞ്ഞു.
Comments