സൽമാൻ ഖാന്‍റെ സിക്കന്ദറിൽ രശ്‍മിക നായിക
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 10, 2024
- 1 min read

തമിഴ് സംവിധായകൻ എ.ആർ. മുരുഗദോസ് അണിയിച്ചൊരുക്കുന്ന സിക്കന്ദറിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സൽമാൻ ഖാൻ നായകനായ ബ്ലോക്ക്‌ബസ്റ്റർ ചിത്രം 2025 ഈദിനോട് ആനുബന്ധിച്ചാണ് റിലീസ് ചെയ്യുക. നാദിയാദ്‍വാല ഗ്രാൻഡ്‍സൺ എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് രശ്‍മിക മന്ദാനയാണ്. ഇക്കാര്യം നിർമ്മാതാക്കൾ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിക്കന്ദറിന്‍റെ ഭാഗമാകുന്നതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് രശ്‍മികയും സമൂഹ മാധ്യമമായ X ലൂടെ ആരാധകരെ അറിയിച്ചു.
അല്ലു അർജ്ജുനിന്‍റെ പുഷ്‍പ്പ ദ റൂൾ, ധനുഷിന്‍റെ കുബേര മുതലായ വൻ പ്രോജക്‌ടുകളിൽ രശ്‍മിക നായികാ റോളിൽ അഭിനയിച്ചു വരികയാണ്










Comments