സഭകൾ തമ്മിലുള്ള ഐക്യം ഈ കാലഘട്ടത്തിന്‍റെ അനിവാര്യത: വെരി. റവ ജോൺസൺ കല്ലിട്ടതിൽ കോറെപ്പിസ്കോപ്പ
- VIJOY SHAL
- Sep 30, 2024
- 1 min read

തണ്ണിത്തോട്.കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ ക്ലർജി കമ്മിഷൻ പ്രവർത്തന ഉദ്ഘാടനം കരിമാൻതോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി വെരി. റവ. ജോൺസൺ കല്ലിട്ടതിൽ കോറെപ്പിസ്കോപ്പ നിർവഹിച്ചു.
സഭകൾ തമ്മിലുള്ള ഐക്യം ഈ കാലഘട്ടത്തിന്റെ അനിവാര്യതയെന്നും വൈദിക സമൂഹം സഭയ്ക്കും സമൂഹത്തിനും മാതൃകയുള്ള വരായിരക്കണം എന്നും സഭ ഐക്യത്തിന് കേരള കൗൺസിൽ ഓഫ് ചർച്ചസ് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദർഹമാണ് എന്ന് ജോൺസൺ കല്ലിട്ടതിൽ കോറെപ്പിസ്കോപ്പ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
യോഗത്തിൽ സോൺ ക്ലർജി കമ്മിഷൻ ചെയർമാൻ ഫാദർ ഓ എം ശമുവേൽ അദ്ധ്യക്ഷത വഹിച്ചു കെ സി സി സോൺ പ്രസിഡൻ്റ് റവ ഡെയിൻസ് പി സാമുവേൽ, ഫാദർ ജോൺ പീറ്റർ , ഫാദർ ജിബിൻ ജെയിംസ്, ഫാദർ പ്രിൻസ് സി എം, ഫാദർ എബൽ ജോർജ് മത്തായി,ഫാദർ ബിബിൻ പാപ്പാച്ചൻ, ഫാദർ എബി എ തോമസ്, ഫാദർ ജിം എം ജോർജ്, റവ ആൻ്റോ അച്ചൻകുഞ്ഞ്,സോൺ സെക്രട്ടറി അനീഷ് തോമസ്, സോൺ ട്രഷറർ എൽ എം മത്തായി, ഐവാൻ വകയാർ, അനി,കെ സി സി എക്സിക്യൂട്ടിവ് അംഗങ്ങളായ ജോയിക്കുട്ടി ചേടിയത്ത്, കെ വി സാമുവേൽ, ബ്ലസൻ മാത്യു, അൻസൻ ഡാനിയേൽ, ഷിജു മാത്യു, കെ റ്റി സാമുവേൽ ,ജോബിൻ കോശി, ജോയൽ പി ജിജി, ടി എം വർഗ്ഗീസ്,ഇടിച്ചാണ്ടി മാത്യു,ജോൺ ആയിനവിളയിൽ റൂബി സ്കറിയ, മോനി മുട്ടുമണ്ണിൽ, റിതിൻ, ഇടിച്ചാണ്ടി മാത്യു, ടി എം വർഗ്ഗീസ്, പ്രിൻസി ഗോസ്, ലിജു തോമസ്, അലക്സ് വിവിധ ഇടവകളിലേ ചുമതലക്കാർ സംഘടന പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
Comments