സഭാ ഐക്യത്തിന്‍റെ അനിവാര്യത ഇന്നിന്‍റെ ആവശ്യം
- റെജി നെല്ലിക്കുന്നത്ത്
- Jul 6, 2024
- 1 min read

മൈലപ്ര: സഭകൾ തമ്മിലുള്ള ഐക്യവും സഹകരണവും ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് കേരള കൗൺസിൽ ഓഫ് ചർച്ചസ് മൈലപ്ര സോണിന്റെ ഉദ്ഘാടന കർമ്മം ഡോ. എബ്രഹാം മാർ സെറാഫിo മെത്രാപ്പോലിത്ത നിർവഹിച്ചു. മൈലപ്ര മാർ കുര്യാക്കോസ് ആശ്രമ ചാപ്പലിൽ കൂടിയ സമ്മേളനത്തിൽ സോൺ പ്രസിഡന്‍റ് ഫാ.പി.വൈ. ജസ്സൺ അദ്ധ്യക്ഷത വഹിച്ചു. കെ സി സി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഡോ. പ്രകാശ് പി തോമസ് " രാഷ്ട്ര നിർമ്മാണത്തിൽ ക്രൈസ്തവരുടെ പങ്കാളിത്തം " എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.
സോൺ രക്ഷാധികാരി നഥാനിയൽ റമ്പാൻ, കറന്‍റ് അഫയേഴ്‌സ് കമ്മിറ്റി സംസ്ഥാന ചെയർമാൻ ജോജി പി തോമസ്,
കറന്‍റ് അഫയേഴ്‌സ് കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്‍റ് അനീഷ് തോമസ്, ഫാ.വി.എ. സ്റ്റീഫൻ, മൈലപ്ര ശാലേം മാർത്തോമ ഇടവക വികാരി റവ. അജിത്ത് ഈപ്പൻ തോമസ്, സോൺ വൈസ് പ്രസിഡണ്ടുമാരായ ജെസ്സി വർഗീസ്, ഷാജി ജോൺ, സോൺ ജനറൽ സെക്രട്ടറി സജി മുക്കരണത്ത്, ട്രഷറർ ഷൈജു തോമസ്, ജോയിന്‍റ് സെക്രട്ടറി മിനു ജോസ്, സീനിയർ സിറ്റിസൺ കമ്മീഷൻ ചെയർമാൻ ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു. 30 പേരടങ്ങുന്ന മൈലപ്ര ശാലേം മാർത്തോമാ സീനിയർ സിറ്റിസൺ ഗായകസംഘം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.










Comments