top of page

സത്യപ്രതിജ്ഞാ ചടങ്ങിന് രാഷ്‍ട്രപതി ഭവനിൽ കനത്ത സുരക്ഷ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 8, 2024
  • 1 min read
ree

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്‍ട്രപതി ഭവനിലും പരിസര മേഖലകളിലും കനത്ത സുരക്ഷ ഒരുക്കിക്കഴിഞ്ഞു. അർധസേനാ വിഭാഗത്തിനും നാഷണൽ സെക്യൂരിറ്റി ഗാർഡിനുമാണ് സുരക്ഷാ ചുമതല. തന്ത്രപ്രധാന സ്ഥാനങ്ങളിൽ സൂക്ഷ്‍മമായ നിരീക്ഷണത്തിന് ഡ്രോണുകളും സ്നൈപ്പറുകളും വിന്യസിക്കും.


ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, മാലദ്വീപ്, ഭൂട്ടാൻ, മൗറീഷ്യസ് മുതലായ അയൽരാജ്യങ്ങളിലെ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കാൻ എത്തുന്നുണ്ട്. മൂന്ന് റൗണ്ടുകളായാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്. അർധസേനയുടെയും ഡൽഹി സായുധ പോലീസിന്‍റെയും അഞ്ച് കമ്പനികൾ ഉൾപ്പെടെ ഏകദേശം 2,500 സുരക്ഷാ ഉദ്യോഗസ്ഥരെ പല ഭാഗങ്ങളിലായി വിന്യസിക്കും. കഴിഞ്ഞ വർഷത്തെ G20 സമ്മേളനത്തിനായി ഒരുക്കിയ അതേ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്. നാളെ സെൻട്രൽ ഡൽഹിയിലെ വാഹന ഗതാഗതം തടയും, പല സ്ഥലങ്ങളിലും വാഹനങ്ങൾ വഴിതിരിച്ചു വിടും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page