സെൻറ് പോൾസ് സ്കൂളുകൾക്ക് മികച്ച വിജയം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 22 hours ago
- 1 min read
ന്യൂഡൽഹി: ഹൗസ് ഖാസിലും അയ നഗറിലും ശാഖകളുള്ള സെന്റ് പോൾസ് സ്കൂളുകൾ വീണ്ടും ശ്രദ്ധേയമായ അക്കാദമിക് ഫലങ്ങൾ കൈവരിച്ചു, സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളിൽ 100% വിജയം നേടി.

ഹൗസ് ഖാസ്-സെന്റ് പോൾസ് സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ആകെ 152 വിദ്യാർത്ഥികളും പത്താം ക്ലാസിൽ 156 വിദ്യാർത്ഥികളും പങ്കെടുത്തു. ജിയ ബസുണ്ടെ 97.6% (ഹ്യൂമാനിറ്റീസ്), അഭിനവ് കുമാർ 96.6% (സയൻസ്), ഐഷ്പ്രീത് കൗർ 93% (കൊമേഴ്സ്) എന്നിവർ സ്കൂളിലെ മികച്ച വിജയം കൈവരിച്ചു. പത്താം ക്ലാസിൽ ശ്രേയൻ സേനാപതി 99.4% മാർക്ക് നേടി ടോപ്പ് സ്കോററായി.

ആയാ നഗർ-സെന്റ് പോൾസ് സ്കൂളിൽ പന്ത്രണ്ട്, പത്ത് ക്ലാസുകളിൽ യഥാക്രമം 76 ഉo 144 ഉo കുട്ടികൾ പരീക്ഷ എഴുതി. പന്ത്രണ്ടാം ക്ലാസിലെ മികച്ച സ്ഥാനക്കാർ അദ്വൈത് ദീപു 95% (സയൻസ്), ഹിതേഷ് ശർമ്മ 92.8% (ഹ്യുമാനിറ്റീസ്), പിയൂഷ് 86.6% (കൊമേഴ്‌സ്) എന്നിവരാണ്. പത്താം ക്ലാസിൽ മേഘ മാഞ്ചി 92.4% ടോപ്പ് സ്കോററായി.
Comments