top of page

സെൻ്റ് പോൾസ് സ്കൂൾ, ഹൗസ് ഖാസ്, ന്യൂഡൽഹി ഇൻവെസ്റ്റിചർ സെറിമോണി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 11
  • 1 min read

സെൻ്റ് പോൾസ് സ്കൂൾ, ഹ്യുസ് ഖാസിന്റെ സ്റ്റുഡൻ്റ് കൗൺസിൽ അംഗങ്ങളുടെ ഇൻവെസ്റ്റിചർ സെറിമോണി നടത്തുകയുണ്ടായി. ഇന്ത്യൻ നേവി ക്യാപ്റ്റൻ ഡൊമിനിക് ഫെർണാണ്ടസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂൾ ചെയർമാൻ റവ. ഷാജി മാത്യൂസ്, റവ. ഫാ. അൻസൽ ജോൺ, വൈസ് ചെയർമാൻ, ശ്രീ എ.സി. ജോർജ്ജ്, ട്രഷറർ, ശ്രീ ഷാജി പോൾ, മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ റെജി ഉമ്മൻ, വൈസ് പ്രിൻസിപ്പൽ ജെനീഷ് കെ ജെ എന്നിവർ പങ്കെടുത്തു.


സ്റ്റുഡൻ്റ്‌സ് കൗൺസിൽ അംഗങ്ങളുടെ മാർച്ച്‌ പാസ്റ്റിനുശേഷം ദീപം തെളിച്ചതോടെ പരിപാടികൾക്ക് തുടക്കമായി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങൾ പ്രതിജ്ഞ എടുത്തതിനൊപ്പം സ്‌കൂളിലെയും വിവിധ ഹൗസുകളുടെയും പതാക സമർപ്പണവും നടത്തപ്പെട്ടു. പന്ത്രണ്ടാം ക്ലാസിലെ അർണവ് തിവാരിയും തർഷ്ലീൻ കൗറും യഥാക്രമം ഹെഡ് ബോയ് ആയും ഹെഡ് ഗേളായും തിരഞ്ഞെടുക്കപ്പെട്ടു. ആകെ 87 വിദ്യാർത്ഥികളെ  കൗൺസിലിൽ തിരഞ്ഞെടുത്തു.

സാംസ്കാരിക പ്രകടനങ്ങളും സ്കൂൾ മാഗസിൻ എൻഡവർ 2024-25 ൻ്റെ പ്രകാശനവും പരിപാടിയുടെ മാറ്റ് വർദ്ധിപ്പിച്ചു. നന്ദി രേഖപ്പെടുത്തി ദേശീയ ഗാനത്തോടെ പരിപാടി സമാപിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page