top of page

'സ്വപ്നയാത്ര ഒരുങ്ങുന്നു'; കൊച്ചി മെട്രോ നെടുമ്പാശേരി ഗിഫ്റ്റ് സിറ്റിയിലേക്ക് എത്തും; മോദി പച്ചക്കൊടി വീശി, തൃപ്പൂണിത്തുറയിൽ നിന്ന് കുതിച്ചു തുടങ്ങി

  • Writer: VIJOY SHAL
    VIJOY SHAL
  • Mar 6, 2024
  • 1 min read

ree

ആലുവയിൽനിന്ന് എസ്എൻ ജങ്ഷനിലേക്കുള്ള ടിക്കറ്റ് നിരക്കായ 60 രൂപ തന്നെയാണ് ആലുവ - തൃപ്പൂണിത്തുറ യാത്രയ്ക്കും ഈടാക്കുക. അംഗീകൃത ടിക്കറ്റ് നിരക്ക് 75 രൂപയാണെങ്കിലും 15 രൂപയുടെ ഇളവ് പൊതുജനങ്ങൾക്ക് നൽകാനാണ് മെട്രോയുടെ തീരുമാനം.ആലുവയിൽനിന്ന് എസ്എൻ ജങ്ഷനിലേക്കുള്ള ടിക്കറ്റ് നിരക്കായ 60 രൂപ തന്നെയാണ് ആലുവ - തൃപ്പൂണിത്തുറ യാത്രയ്ക്കും ഈടാക്കുക. അംഗീകൃത ടിക്കറ്റ് നിരക്ക് 75 രൂപയാണെങ്കിലും 15 രൂപയുടെ ഇളവ് പൊതുജനങ്ങൾക്ക് നൽകാനാണ് മെട്രോയുടെ തീരുമാനം.കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽ നിന്ന് പച്ചക്കൊടി വീശിയതോടെ തൃപ്പൂണിത്തുറയിൽ നിന്ന് മെട്രോ കുതിച്ചുതുടങ്ങി. കൊച്ചി മെട്രോ സർവീസിന്‍റെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ. പ്രധാനമന്ത്രി ഓൺലൈനിലൂടെ ഫ്ലാഗ് ഓഫ് നടത്തിയതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടമാണ് പൂർണമായത്.


തൃപ്പൂണിത്തുറയിൽ നിന്ന് ആദ്യ മെട്രോ സർവീസ് ഭിന്നശേഷിക്കാരായ കുട്ടികളുമായി ആലുവയിലേക്ക് സർവീസ് നടത്തി. ശേഷം ശേഷം പൊതുജനങ്ങൾക്കുള്ള സർവീസ് ആരംഭിക്കും. ദീർഘദൂര യാത്രക്കാർക്ക് സൗകര്യവും സഹായകരവുമാകുന്ന സ്റ്റേഷനാണ് തൃപ്പൂണിത്തുറയിൽ ഒരുങ്ങിയിരിക്കുന്നത്.


കൊച്ചി മെട്രോ നെടുമ്പാശേരി ഗിഫ്റ്റ് സിറ്റി വരെ വികസിപ്പിക്കാൻ ആലോചനയുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മെട്രോ ടെർമിനൽ തൃപ്പൂണിത്തുറയുടെ വികസനത്തിന് സഹായം നൽകും. തൃപ്പൂണിത്തുറ ഒരു ടൂറിസം കേന്ദ്രമായി വികസിക്കണമെന്നും പി രാജീവ് തൃപ്പൂണിത്തുറയിൽ പറഞ്ഞു. അടുത്തവർഷം മുതൽ തൃപ്പൂണിത്തുറ അത്തച്ചമയം സർക്കാർ പരിപാടിയായി നടത്താൻ ആലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ആലുവയിൽ നിന്ന് ആരംഭിക്കുന്ന കൊച്ചി മെട്രോ സർവീസിന് തൃപ്പൂണിത്തുറ വരെ 28.2 കിലോമീറ്റർ ദൂരത്തിൽ 25 സ്റ്റേഷനുകളാണുള്ളത്. 7377കോടി രൂപ ചെലവിട്ടാണ് കൊച്ചി മെട്രോയുടെ ഒന്നാംഘട്ടം പൂർത്തിയാക്കിയത്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ്


തൃപ്പൂണിത്തുറ സ്റ്റേഷന്‍ ഒരുങ്ങിയിരിക്കുന്നത്.

ആലുവയിൽനിന്ന് എസ്എൻ ജങ്ഷനിലേക്കുള്ള ടിക്കറ്റ് നിരക്കായ 60 രൂപ തന്നെയാണ് ആലുവ - തൃപ്പൂണിത്തുറ യാത്രയ്ക്കും ഈടാക്കുക. അംഗീകൃത ടിക്കറ്റ് നിരക്ക് 75 രൂപയാണെങ്കിലും 15 രൂപയുടെ ഇളവ് പൊതുജനങ്ങൾക്ക് നൽകാനാണ് മെട്രോയുടെ തീരുമാനം.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page