സ്വത്തിനുവേണ്ടി ഭർതൃപിതാവിനെ കൊലപ്പെടുത്തിയ മരുമകൾ അറസ്റ്റിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 13, 2024
- 1 min read

നാഗപ്പൂരിൽ കഴിഞ്ഞ മാസം നടന്ന ഒരു അപകട മരണം ക്വൊട്ടേഷൻ കൊലപാതകമാണെന്ന് തെളിഞ്ഞു. 300 കോടി രൂപയുടെ ആസ്തിയുള്ള ബിസിനസ്സുകാരന്‍റെ മരണവുമായി ബന്ധപ്പെട്ട് മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു. 82 വയസ്സുള്ള പുരുഷോത്തം പുട്ടേവാർ ഇക്കഴിഞ്ഞ മെയ് 22 നാണ് അമിതവേഗതയിൽ വന്ന കാർ ഇടിച്ച് മരിച്ചത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുള്ള അയാളെ മരുമകൾ അർച്ചന പുട്ടേവാർ വാടക കൊലയാളികളെ ഏർപ്പെടുത്തി വകവരുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. ടൗൺ പ്ലാനിംഗ് ഡിപ്പാർട്ട്‍മെന്‍റിൽ അസിസ്റ്റന്‍റ് ഡയറക്‌ടറായ ഈ 53 കാരിയാണ് കൊലപാതകം പ്ലാൻ ചെയ്തത്. വാടക കൊലയാളികൾക്ക് 1 കോടി രൂപയാണ് വാഗ്‌ദാനം ചെയ്തത്. സംഭവത്തിൽ പങ്കാളികളായ മറ്റ് രണ്ടു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ ഒരാൾക്ക് ബാർ ലൈസൻസ് ശരിയാക്കാമെന്ന വാഗ്‍ദാനമാണ് അർച്ചന പുട്ടേവാർ നൽകിയിരുന്നത്.
ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിൽ കഴിയുന്ന ഭാര്യയെ കണ്ട് മടങ്ങുന്ന വഴിയാണ് പുരുഷോത്തം കാറിടിച്ച് മരിച്ചത്.










Comments