സ്വീറ്റ് സർജിക്കൽ സ്ട്രൈക്ക്; മൈസൂർ പാക്കിൽ പാക്ക് വേണ്ട
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 23
- 1 min read

ഇന്ത്യാ - പാക്ക് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പാക്ക് എന്ന വാക്കിനോടുതന്നെ ഇന്ത്യയിൽ ജനങ്ങൾക്ക് പുഛമാണ്. അതാണ് ജയ്പ്പൂരിലെ സ്വീറ്റ് ഷോപ്പ് അവരുടെ ജനപ്രിയ ഐറ്റങ്ങളുടെ പേരിലെ പാക്ക് മാറ്റാൻ കാരണം. മൈസൂർ പാക്ക് അവർ പേരുമാറ്റി മൈസൂർ ശ്രീ എന്നാക്കി. ജയ്പ്പൂർ നഗരത്തിലെ പ്രശസ്‍തമായ ത്യോഹാർ സ്വീറ്റ്‍സ് എന്ന ഷോപ്പിലാണ് ഈ പേരുമാറ്റം വാർത്തയായത്. രാജ്യസ്നേഹം ഉള്ളിൽ മാത്രം പോരാ പുറമെയും കാണിക്കണമെന്ന അഭിപ്രായമാണ് ത്യോഹാർ സ്വീറ്റ്‍സിന്‍റെ ഉടമ അഞ്ജലി ജെയിൻ പങ്കുവെച്ചത്.
മൈസൂർ പാക്കിന് പുറമെ മോട്ടി പാക്ക്, ഗോണ്ട് പാക്ക്, ആം പാക്ക്, സ്വർണ ഭസ്‍മ പാക്ക് എന്നിങ്ങനെ പേരിന്‍റെ ഭാഗമായി പാക്ക് ഉണ്ടായിരുന്നതൊക്കെ മാറ്റി ശ്രീ എന്നാക്കിയാണ് ത്യോഹാർ സ്വീറ്റ്‍സിന്‍റെ സർജിക്കൽ സ്ട്രൈക്ക്.
Comments