സൂരജ് ടോമിന്‍റെ "വിശേഷം" നാളെ തീയേറ്ററുകളിൽ
- പി. വി ജോസഫ്
- Jul 18, 2024
- 1 min read

പരമ്പരാഗത നായക സങ്കൽപ്പങ്ങളെ മാറ്റിക്കുറിക്കുന്ന മലയാള സിനിമ "വിശേഷം" നാളെ തീയേറ്ററുകളിൽ എത്തുന്നു. സൂരജ് ടോം സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ ആനന്ദ് മധുസൂദനനും ചിന്നു ചാന്ദ്‍നിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്റ്റെപ്പ് 2 ഫിലിംസിന്‍റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥാ രചനയും ആനന്ദ് മധുസൂദനനാണ് നിർവ്വഹിച്ചിരിക്കുന്നത്. 'പൊടിമീശ മുളയ്ക്കണ കാലം' ഉൾപ്പെടെ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയിട്ടുള്ള അദ്ദേഹമാണ് ഇതിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. ജോണി ആന്‍റണി, അൽത്താഫ് സലീം, മാല പാർവ്വതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
എന്‍റെ മെഴുതിരി അത്താഴങ്ങൾ, കൃഷ്‍ണൻകുട്ടി പണി തുടങ്ങി, പാ.വ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രമാണ് "വിശേഷം".










Comments