*സൂര്യനിലെ ഭീമ ജ്വാലകളാണ് സൗര കൊടുങ്കാറ്റ്.
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 14, 2024
- 1 min read

സൂര്യനിൽ ഇയ്യിടെ സംഭവിച്ച രണ്ട് മഹാവിസ്ഫോടനങ്ങൾ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ റിക്കോർഡ് ചെയ്തു. ഈ മാസം 10 നും 11 നുമാണ് ഈ വിസ്ഫോടനങ്ങൾ സൂര്യനിൽ നടന്നത്.
ഭൂമിയിൽ അതിന്‍റെ പ്രത്യാഘാതങ്ങൾ പല വിധത്തിൽ ഉണ്ടായേക്കാമെന്നാണ് കരുതപ്പെടുന്നത്. റേഡിയോ കമ്യൂണിക്കേഷൻ, ഇലക്ട്രിക് പവർ ഗ്രിഡുകൾ, നാവിഗേഷൻ സിഗ്‌നലുകൾ മുതലായവ തകരാറിലായെന്നു വരും. മാത്രമല്ല, ഭൂമിയിൽ നിന്ന് വിട്ടയച്ച അനവധിയായ ഉപഗ്രഹങ്ങളുടെ പ്രവർത്തനങ്ങൾ നിലച്ചെന്നും വരാം. അതിന് പുറമെ ബഹിരാകാശ പേടകങ്ങൾക്കും ബഹിരാകാശ സഞ്ചാരികൾക്കും പല റിസ്ക്കുകൾക്കും അത് ഇടവരുത്തിയേക്കുമെന്നും നാസ ഒരു പ്രസ്താവനയിൽ വിശദമാക്കി.










Comments