സുരാജിന്‍റെ 'എക്‌സ്ട്രാ ഡീസന്‍റ്' ഫസ്റ്റ് ലുക്ക്
- ഫിലിം ഡെസ്ക്
- Jun 18, 2024
- 1 min read

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന എക്‌സ്ട്രാ ഡീസന്‍റ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും സുരാജിന്‍റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആമിർ പള്ളിക്കലാണ്. ആഷിഫ് കക്കോടിയാണ് രചന. പുതുമുഖ താരം ദിൽന നായികയാകുന്ന ചിത്രത്തിൽ ഗ്രേസ് ആന്‍റണി, വിനയപ്രസാദ്, ശ്യാം മോഹൻ മുതലായ താരങ്ങളും അണിനിരക്കുന്നു. ചിത്രീകരണം പാലക്കാട് പുരോഗമിക്കുന്നു.










Comments