top of page

സൈബർ കുറ്റകൃത്യങ്ങൾ വ്യാപകം : 20 ലക്ഷം മൊബൈൽ കണക്‌ഷനുകൾ പരിശോധിക്കും

  • Writer: VIJOY SHAL
    VIJOY SHAL
  • May 13, 2024
  • 1 min read


ree

സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും വ്യാപകമാകുന്ന സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ ടെലിക്കോം വകുപ്പും പോലീസും ഒന്നിച്ച് പ്രവർത്തിക്കും. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 28,200 മൊബൈൽ ഹാൻഡ്‍സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ ടെലിക്കോം വകുപ്പ് ടെലിക്കോം സേവന ദാതാക്കൾക്ക് നിർദ്ദേശം നൽകി. 20 ലക്ഷം മൊബൈൽ കണക്‌ഷനുകൾ ഉടൻ റീവെരിഫിക്കേഷൻ നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ എന്നിവ ഉൾപ്പെടെയുള്ള ടെലിക്കോം കമ്പനികൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

തട്ടിപ്പ് ശൃംഖലകൾ തകർക്കാനും പൊതുജനങ്ങളെ സൈബർ ഭീഷണികളിൽ നിന്ന് സംരക്ഷിക്കാനുമാണ് കൂട്ടായ നടപടികൾ എടുക്കുന്നതെന്ന് ഒരു ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കി. ആഭ്യന്തര വകുപ്പിന്‍റെ വിശകലനത്തിൽ 28,200 മൊബൈൽ ഹാൻഡ്‍സെറ്റുകൾ സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചതായി കണ്ടെത്തി. അവയിലൂടെ 20 ലക്ഷം നമ്പറുകൾ ഉപയോഗിച്ചിട്ടുമുണ്ടെന്നും പ്രസ്താവന വിശദീകരിച്ചു.

റീവെരിഫിക്കേഷനിൽ പരാജയപ്പെടുന്ന മൊബൈൽ നമ്പറുകൾ ഉടൻ ഡിസ്ക്കണക്‌ട് ചെയ്യണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page