സുബുറഹ്മാന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അംഗീകാരം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 13, 2024
- 1 min read

ന്യൂഡൽഹി: ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയിൽ ഭൂരേഖകൾ സുതാര്യമാക്കുന്നതിന് പുതിയ സംവിധാനമൊരുക്കിയ മലയാളി ഉന്നത ഉദ്യോഗസ്ഥൻ സുബുറഹ്മാന് പ്രധാനമന്ത്രിക്ക് കീഴിലുള്ള ഉന്നത സമിതിയുടെ അംഗീകാരം.
‘ഇന്ററാക്ടീവ് ഡിസ്പോസൽ ഓഫ് ലാൻഡ് ഇൻഫർമേഷൻ’(IDLI) എന്ന പേരിൽ സുബുറഹ്മാൻ ആവിഷ്കകരിച്ച പദ്ധതിയാണ് പ്രധാനമന്ത്രിയുടെ മന്ത്രാലയത്തിൻ കീഴിലുള്ള കപ്പാസിറ്റി ബിൽഡിങ് കമീഷന്റെ അംഗീകാരത്തിന് അർഹമായത്. തിങ്കളാഴ്ച ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിൽനിന്ന് സുബുറഹ്മാൻ അംഗീകാരം ഏറ്റുവാങ്ങി.










Comments