സ്‍പെയിനിലെ പ്രളയക്കെടുതി; രാജാവിന് നേർക്ക് ചെളിയഭിഷേകം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 3, 2024
- 1 min read

സ്‍പെയിനിൽ പലയിടങ്ങളിലും ജനങ്ങൾ പ്രളയക്കെടുതിയിൽ പൊറുതിമുട്ടുകയാണ്. ഇതുവരെ ഏകദേശം 250 പേർക്ക് ജീവഹാനി സംഭവിച്ചു. രക്ഷാ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും സർക്കാരിനെതിരെ ജനരോഷം ഇരമ്പുകയാണ്. വലെൻസിയ പ്രവിശ്യയിലാണ് കൂടുതൽ നാശനഷ്‍ടങ്ങൾ ഉണ്ടായത്. കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തതും ഈ മേഖലയിലാണ്.
വലെൻസിയയിലെ ജനങ്ങളെ ആശ്വസിപ്പിക്കാനാണ് ഫെലിപ്പെ ആറാമൻ രാജാവ് സന്ദർശനം നടത്തിയത്. ലെറ്റിസിയ രാജ്ഞിയുമായി എത്തിയ രാജാവിന് പ്രതീക്ഷിച്ചതിന് വിപരീതമായ അനുഭവമാണ് ഉണ്ടായത്. ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്ത ജനങ്ങൾ ചേറും ചെളിയും രാജാവിന് നേർക്ക് വാരിയെറിഞ്ഞു. രാജാവിനെയും രാജ്ഞിയെയും അനുഗമിച്ചവർ കുട നിവർത്തി പിടിച്ചാണ് രാജാവിനെ പ്രതിരോധിച്ചത്.
പ്രളയബാധിതമായ ഷീവ പട്ടണത്തിലേക്കും പോകാൻ പ്ലാൻ ഉണ്ടായിരുന്നെങ്കിലും ഈ സംഭവത്തെ തുടർന്ന് അത് ഉപേക്ഷിച്ചു.
സമാനമായ അനുഭവം പ്രധാനമന്ത്രി പെദ്രോ സാഞ്ചെസിനും നേരിട്ടു. അംഗരക്ഷകർ അദ്ദേഹത്തെ അവിടെ നിന്ന് മാറ്റുകയായിരുന്നു.










Comments