top of page

സൂപ്പർ താരങ്ങൾ അണിനിരക്കുന്ന WAVES നാളെ മുതൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Apr 30
  • 1 min read
ree

എന്‍റർടെയിൻമെന്‍റ് ഇവന്‍റായ WAVES ന് നാളെ മുംബൈയിൽ തുടക്കം. കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയമാണ് നാല് ദിവസത്തെ ഈ മെഗാ ഇവന്‍റ് സംഘടിപ്പിക്കുന്നത്. വേൾഡ് ഓഡിയോ വിഷ്വൽ എന്‍റർടെയിൻമെന്‍റ് സമ്മിറ്റ് എന്നതിന്‍റെ ചുരുക്കമാണ് WAVES. അതിന്‍റെ പ്രാരംഭ എഡിഷനാണ് മെയ് 1 മുതൽ 4 വരെ ബാന്ദ്ര കുർള കോംപ്ലക്‌സിലുള്ള ജിയോ വേൾഡ് കൺവെൻഷൻ സെന്‍ററിൽ നടക്കുക.


അമിതാഭ് ബച്ചൻ, രജനീകാന്ത്, ഷാരുഖ് ഖാൻ, മോഹൻലാൽ എന്നിങ്ങനെ ഇന്ത്യൻ സിനിമയിലെ താരപ്രമുഖരും വ്യവസായ പ്രമുഖരും പങ്കെടുക്കുന്ന പരിപാടിയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി മുഖ്യ പ്രഭാഷണം നടത്തും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page