സാനു സന്ധ്യ - പ്രൊഫ. എം. കെ. സാനു അനുസ്മരണം:
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 8
- 1 min read

ആആയിരങ്ങളുടെ അക്ഷരഗുരുവായിരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട സാനുമാഷിന് ആദരാഞ്ജലികൾ അർപ്പിക്കുവാൻ ഡൽഹിയിലെ സാംസ്‌കാരിക ലോകം ഒത്തു കൂടുന്നു ഓഗസ്റ്റ് 9 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് കേരളഹൗസിൽ. ചാവറ കൾച്ചറൽ സെന്ററും ഡൽഹി മലയാളി അസോസിയേഷ(ഡി. എം. എ ) നും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യും. അനീഷ്. പി. രാജൻ, ഡയറക്ടർ കൾച്ചറൽ മിനിസ്ട്രി, ഗവണ്മെന്റ് ഓഫ് ഇന്ത്യ, മുഖ്യ പ്രഭാഷണം നടത്തും.
കെ. രഘുനാഥ്, പ്രസിഡന്റ്, ഡി.എം.എ അധ്യക്ഷത വഹിക്കും. കെ.ജെ. ടോണി, സെക്രട്ടറി, ഡിഎംഎ, ഫാ. റോബി കണ്ണൻച്ചിറ സി.എം.ഐ
ഡയറക്ടർ, ചാവറ കൾച്ചറൽ സെന്റർ, ഡൽഹി എന്നിവർ സ്വാഗത എന്നിവർ പ്രസംഗിക്കും. വിവിധ മലയാളി സംഘടനാ പ്രതിനിധികൾ പങ്കെടുക്കും.
Kommentare