top of page

സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് ആരോപണം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 13
  • 1 min read
ree

തെന്നിന്ത്യൻ സൂപ്പർ താരമായിരുന്ന സൗന്ദര്യയുടേത് അപകട മരണം ആയിരുന്നില്ലെന്ന് ആരോപണം. സൗമ്യ സത്യനാരായണ എന്ന സൗന്ദര്യ ദക്ഷിണേന്ത്യൻ സിനിമകളിലും ബോളിവുഡിലും പ്രശസ്‍തി നേടിയിരുന്നു. 2004 ഏപ്രിൽ 17 നാണ് വിമാന അപകടത്തിൽ മരിച്ചത്. അപ്പോൾ 32 വയസ് പ്രായം ഉണ്ടായിരുന്ന സൗന്ദര്യ ഗർഭിണി ആയിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരനും കൊല്ലപ്പെട്ടു. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം വിമാനം തകരുകയാണ് ചെയ്തത്. തിരിച്ചറിയാൻ പോലും കഴിയാത്ത വിധം ശരീരം കത്തിക്കരിഞ്ഞു പോയിരുന്നു.


ree

കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധക്ക് എന്നീ ഹിറ്റ് സിനിമകളിലൂടെ മലയാളികൾക്കും സുപരിചിതയാണ് സൗന്ദര്യ. സൂര്യവംശം എന്ന ബോളിവുഡ് ചിത്രത്തിൽ അമിതാഭ് ബച്ചനൊപ്പമുള്ള അഭിനയവും ശ്രദ്ധേയമായി.


ചിട്ടിമല്ലു എന്ന സാമൂഹ്യ പ്രവർത്തകനാണ് ഇപ്പോൾ ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിൽ പോലീസിന് പരാതി സമർപ്പിച്ചിരിക്കുന്നത്. തെലുഗു നടനായ മോഹൻ ബാബുവിനെതിരെയാണ് ആരോപണം. സൗന്ദര്യയുമായി അദ്ദേഹത്തിന് ഒരു വസ്‍തു തർക്കം ഉണ്ടായിരുന്നുവെന്നാണ് പരാതിക്കാരൻ പറയുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page