സാന്ത്വനമായി ഓണക്കിറ്റുകൾ നൽകി ഡിഎംഎ ആശ്രം - ശ്രീനിവാസ്‌പുരി ഏരിയ
- P N Shaji
- Sep 14, 2024
- 1 min read

ന്യൂ ഡൽഹി: സാധാരണ ജനങ്ങൾക്ക് സാന്ത്വനമായി ഓണക്കിറ്റുകളുടെ വിതരണവുമായി ഡൽഹി മലയാളി അസോസിയേഷൻ ആശ്രം - ശ്രീനിവാസ്‌പുരി ഏരിയ.
ഡിഎംഎ കേന്ദ്രക്കമ്മിറ്റി ചീഫ് ട്രെഷറർ കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് ചെയർമാൻ ഷാജി അപ്പൂസ്, സെക്രട്ടറി എം എസ് ജെയ്ൻ, ജോയിന്റ് സെക്രട്ടറി അലക്സാണ്ടർ കോട്ടൂർ, ട്രെഷറർ റോയ് ഡാനിയേൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഉപ്പ്, പഞ്ചസാര, ഉപ്പേരി, ശർക്കര വരട്ടി, കടല പരിപ്പ്, പായസം മിക്സ്, വെളിച്ചെണ്ണ, തേങ്ങ, പപ്പടം, സാമ്പാർ മസാല, തേയില, മഞ്ഞൾ പൊടി, മല്ലിപ്പൊടി, മുളക്പൊടി, പാലക്കാടൻ മട്ട അരി എന്നിവയായിരുന്നു ഓണക്കിറ്റിൽ.
ശ്രീനിവാസ്‌പുരിയിലും സമീപ പ്രദേശങ്ങളിലുമുള്ള സാധാരണക്കാരായ 51 കുടുംബങ്ങളാണ് കിറ്റുകൾ ഏറ്റു വാങ്ങിയത്.










Comments