top of page

സുനിതാ വില്യംസ് ബഹിരാകാശത്ത് വോട്ട് ചെയ്യും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 14, 2024
  • 1 min read
ree

എട്ട് ദിവസത്തെ ദൗത്യവുമായി ബഹിരാകാശത്തേക്ക് പോയ സുനിതാ വില്യംസിന്‍റെ ഭൂമിയിലേക്കുള്ള മടക്കം അനിശ്ചിതമായി നീളുകയാണ്. തിരിച്ചുവരവിന് എട്ട് മാസമെങ്കിലും കാത്തിരിക്കണം. 2025 ഫെബ്രുവരിയിൽ മടക്കയാത്ര നടത്തുമെന്നാണ് പുതിയ വിവരം. തനിക്ക് മടുപ്പ് തോന്നുന്നില്ലെന്നും സന്തോഷമാണെന്നും ബഹിരാകാശ നിലയത്തിൽ നിന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ സുനിത പറഞ്ഞു. സഹയാത്രികനായ ബുച്ച് വിൽമോറും ആകാശ വാസത്തിന്‍റെ ആനന്ദം പങ്കുവെച്ചു.


അമേരിക്കയിൽ ഈ വർഷം നവംബർ 5 ന് നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഇരുവരും അന്താരാഷ്‍ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ട് ചെയ്യും. രാജ്യത്തിന്‍റെ ജനാധിപത്യ പ്രക്രിയയിൽ പങ്ക് ചേരുന്നതും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതും ഉത്തരവാദിത്തമുള്ള ഓരോ പൗരന്‍റെയും കടമയാണെന്ന് അവർ ചൂണ്ടിക്കാട്ടി.


ബോയിംഗിന്‍റെ സ്റ്റാർലൈൻ പേടകത്തിന് ഒന്നിലധികം സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് അവരുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page