സ്ത്രീയുടെ മൃതദേഹം പെരുമ്പാമ്പിന്‍റെ വയറ്റിൽ കണ്ടെത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 9, 2024
- 1 min read

ഇന്തോനേഷ്യയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ സ്ത്രീയുടെ മൃതദേഹം പെരുമ്പാമ്പിന്‍റെ വയറ്റിൽ കണ്ടെത്തി. സൗത്ത് സുലാവേസി പ്രവിശ്യയിലെ കാലെംപാങ് ഗ്രാമത്തിൽ ഫരീദയെന്ന 45 കാരിയെയാണ് കാണാതായത്. ഭർത്താവും നാട്ടുകാരും ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തി. വനത്തിൽ തിരച്ചിൽ നടത്തിയവരാണ് വയർ വീർത്തു കിടക്കുന്ന ഒരു പെരുമ്പാമ്പിനെ കണ്ടത്. അഞ്ച് മീറ്റർ നീളമുള്ള അതിന് വയറിന്‍റെ ഭാരം മൂലം ഇഴഞ്ഞുമാറാനും സാധിക്കില്ലായിരുന്നു. സംശയം തോന്നിയ അവർ അതിന്‍റെ വയർ കീറിയപ്പോൾ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ധരിച്ചിരുന്ന വസ്ത്രവും അതേപടി ഉണ്ടായിരുന്നു. നാല് മക്കളുടെ അമ്മയാണ് ഫരീദ.
മനുഷ്യരെ പെരുമ്പാമ്പ് വിഴുങ്ങുന്നത് അപൂർവ്വമാണെങ്കിലും, ഇന്തോനേഷ്യയിൽ ഇത്തരം സംഭവങ്ങൾ ഇതിനു മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഒരു കർഷകനെ പെരുമ്പാമ്പ് വിഴുങ്ങുന്നതു കണ്ട ചിലർ അതിനെ തല്ലിക്കൊന്ന് അയാളെ പുറത്തെടുത്ത സംഭവവും ഉണ്ടായി.










Comments