സ്ത്രീകളെ കൊലപ്പെടുത്തി പന്നിക്ക് ഇട്ടുകൊടുത്ത കാനഡയിലെ സീരിയൽ കില്ലർ ജയിലിൽ കൊല്ലപ്പെട്ടു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 2, 2024
- 1 min read

ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുപോന്ന സീരിയൽ കില്ലർ റോബർട്ട് പിക്‌ടൺ കാനഡയിലെ ക്യുബെക്ക് ജയിലിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.71 വയസ്സുള്ള ഇയാൾ സഹതടവുകാരുടെ ആക്രമണത്തിൽ മെയ് 19 ന് കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു.
വാൻകൂവറിൽ പന്നി ഫാം നടത്തിയിരുന്ന ഇയാൾ 49 സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. വേശ്യകളെയും മയക്കുമരുന്നിന് അടിമകളായ സ്ത്രീകളെയുമാണ് ഇയാൾ വശീകരിച്ച് ഫാമിൽ എത്തിച്ചത്. കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കി പന്നിക്ക് ഇട്ടുകൊടുക്കുകയായിരുന്നു ഇയാളുടെ ഹോബി. 1980 നും 2001 നുമിടയിൽ 70 സ്ത്രീകളെ കാണാതായതായി റിപ്പോർട്ട് ഉണ്ടായിരുന്നു. അവരിൽ 49 പേരെ ഇയാൾ കൊലപ്പെടുത്തിയതാണ്. വിചാരണ വേളയിൽ നിസ്സംഗനായി തുടർന്ന ഇയാൾ ഒരാളെക്കൂടി കൊന്നിരുന്നെങ്കിൽ 50 തികക്കാമായിരുന്നു എന്നാണ് പറഞ്ഞത്.
തന്‍റെ ഇരകളെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നും, കഷണങ്ങളാക്കി പന്നിക്ക് തീറ്റയായി കൊടുക്കുമായിരുന്നുവെന്നും ഒരു പോലീസ് ഉദ്യോഗസ്ഥനോട് ഇയാൾ തന്നെ വെളിപ്പെടുത്തി.










Comments