സൗജന്യ ബസ്സ് യാത്ര: പിങ്ക് സഹേലി സ്‍മാർട്ട് കാർഡ് ലോഞ്ച് ചെയ്തു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 4
- 1 min read

ഡൽഹി വനിതകൾക്ക് പിങ്ക് സഹേലി സ്‍മാർട്ട് കാർഡ് പുറത്തിറക്കി. DTC ബസ്സുകളിലും ക്ലസ്റ്റർ ബസ്സുകളിലും വനിതകൾക്ക് സൗജന്യ യാത്ര ചെയ്യാൻ ഈ കാർഡ് ഇനി നിർബന്ധമാണ്. ട്രാൻസ്‍ജെൻഡറുകൾക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. അമ്മമാർക്കും സഹോദരിമാർക്കും 12 വയസ് കഴിഞ്ഞ പെൺകുട്ടികൾക്കും ഇനി DTC ബസ്സുകളിൽ സൗജന്യമായി, സൗകര്യത്തോടെ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്‍ത എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.
നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (NCMC) ഫ്രെയിംവർക്കിന് കീഴിലാണ് ഈ സ്‍മാർട്ട്‍കാർഡ് വരികയെന്ന് DTC ഉദ്യോഗസ്ഥർ അറിയിച്ചു. ഡൽഹി നിവാസികളായ 12 വയസ്സിൽ മുകളിൽ പ്രായമുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കുമാണ് ഇതിനായി രജിസ്റ്റർ ചെയ്യാവുന്നത്. സാധുതയുള്ള ഐഡന്‍റിറ്റി കാർഡ് ഉണ്ടായിരിക്കണം. കാർഡിൽ ഉപയോക്താവിന്‍റെ പേരും ഫോട്ടോയും പ്രിന്‍റ് ചെയ്യും.
DTC യുടെ ഔദ്യോഗിക വെബ്ബ്സൈറ്റിലൂടെ രജിസ്ററർ ചെയ്യാം. DTC തുറന്നിട്ടുള്ള കൗണ്ടറുകളിൽ ഓഫ്‍ലൈനായും രജിസ്റ്റർ ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കും.










Comments