സൂക്ഷ്‍മദർശിനിക്ക് തുടക്കം: ടൈറ്റിൽ ലുക്ക് പുറത്തുവിട്ടു
- ഫിലിം ഡെസ്ക്
- May 30, 2024
- 1 min read

ബേസിൽ ജോസഫും നസ്രിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൂക്ഷ്‍മദർശിനിക്ക് തുടക്കം. അണിയറ പ്രവർത്തകർ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് ഇന്നലെ പുറത്തുവിട്ടു. ചിത്രീകരണത്തിന് തുടക്കം കുറിച്ച കാര്യം ബേസിൽ ജോസഫ് ഫേസ്‍ബുക്കിലൂടെയാണ് അറിയിച്ചത്. എം.സി.ജിതിൻ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതനും പ്രധാന വേഷമുണ്ട്.
ഹാപ്പി അവേഴ്‌സ് എന്‍റർടെയിൻമെന്‍റ്, AVA പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലാണ് നിർമ്മാണം. സമീർ താഹിർ, ഷൈജു ഖാലിദ്, എ.വി. അനൂപ് എന്നിവരാണ് നിർമ്മാതാക്കൾ. സംഗീതം ക്രിസ്റ്റോ സേവ്യർ










Comments