സ്‍കൂളിലെ AC ക്ക് രക്ഷിതാക്കൾ പണം നൽകണം:ഹൈക്കോടതി
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 6, 2024
- 1 min read

ന്യൂഡൽഹി: സ്‍കൂളുകളിൽ ലാബറട്ടറി ഫീസ് നൽകുന്നതുപോലെ AC ക്ക് മാതാപിതാക്കൾ പണം നൽകണമെന്നും, വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തുന്ന സൗകര്യമാണ് എയർ കണ്ടീഷനെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
ഒരു രക്ഷിതാവ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജ്ജി ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ നേതൃത്വം നൽകിയ ബെഞ്ച് തള്ളിക്കളഞ്ഞു. തന്‍റെ കുട്ടി പഠിക്കുന്ന പ്രൈവറ്റ് സ്‍കൂൾ AC ക്കുവേണ്ടി മാസം തോറും 2000 രൂപ ഈടാക്കുന്നുവെന്നാണ് ഹർജ്ജി സമർപ്പിച്ച രക്ഷിതാവിന്‍റെ പരാതി. എന്നാൽ ഇത്തരം സൗകര്യങ്ങൾ കുട്ടികൾക്കുവേണ്ടി ഏർപ്പെടുത്തുമ്പോൾ അതിന്‍റെ സാമ്പത്തിക ബാധ്യത അപ്പാടെ സ്‍കൂൾ മാനേജ്‍മെന്‍റിനു മേൽ ഏൽപ്പിക്കാൻ കഴിയില്ല. കുട്ടികൾക്കായി സ്‍കൂൾ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ മാതാപിതാക്കൾ പരിഗണിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.










Comments