top of page

ഷഹബാദ് വി. അൽഫോൻസാ ഇടവക തിരുനാൾ ആഘോഷം.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 23
  • 1 min read
ree

ഷഹബാദ് വി. അൽഫോൻസാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷങ്ങൾ ജൂലൈ 25,26,27 തിയതി കളിൽ നടക്കുന്നു.. ജൂലൈ 25നു വൈകിട്ട് 7:30 നു വികാരി ഫാ. നോബി കാലച്ചിറ കൊടിയേറ്റ് നടത്തും.. തുടർന്ന് ഫാ. ആൽവിൻ ആലുക്കലിന്റെ കാർമികത്വത്തിൽ വി. കുർബാന, ലദീഞ്ഞു, നൊവേന . 26 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് വി. കുർബാന, ഫാ. ജോസഫ് ചൂണ്ടൽ കാർമ്മികൻ ആയിരിക്കും.. 8:30 നു ഇടവക അംഗങ്ങൾ അണിയിച്ചൊരുക്കുന്ന കലാസന്ധ്യ... റിത്താല MLA ശ്രി.കുൽവന്ത് രാണ മുഖ്യ അഥിതി ആയിരിക്കും... 27 ഞായറാഴ്ചത്തെ ആഘോഷമായ തിരുനാൾ കുർബാനയ്ക്കു ഫരിദാബാദ് രൂപത ചാൻസിലരും ജുഡീഷ്യൽ വികാരി യുമായ ഫാ. മാർട്ടിൻ പാലമറ്റം മുഖ്യ കാർമ്മികൻ ആയിരിക്കും.. തുടർന്ന് പ്രദീഷണം, ശിങ്കാരിമേളം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page