ഷോറൂമിലേക്ക് വെടിയുതിർത്ത ഗുണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 17, 2024
- 1 min read

ന്യൂഡൽഹി: തിലക് നഗറിൽ ഒരു കാർ ഷോറൂമിലേക്ക് പല റൗണ്ട് വെടിയുതിർത്ത ഗുണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗോലി എന്നറയിപ്പെടുന്ന അജയ് ആണ് ഔട്ടർ ഡൽഹിയിലെ ബൽസ്വ ഡെയറി ഏരിയയിൽ പോലീസിന്‍റെ സ്‍പെഷ്യൽ സെൽ നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ നടന്നത്.
ഷോറൂം ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ഇയാൾ ലക്ഷ്യമിട്ടത്. സോണിപ്പത് സ്വദേശിയായ ഇയാൾ ഹിമാൻഷു ഭാവു എന്ന ഒളിവിൽ കഴിയുന്ന ഗുണ്ടാനേതാവിന്‍റെ സംഘാംഗമാണ്.










Comments