ഷിരൂരിൽ കാണാതായ അർജുന്‍റെ മൃതദേഹം കണ്ടെത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 25, 2024
- 1 min read

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളിൽ കണ്ടെത്തി. മൃതദേഹത്തിന്‍റെ DNA പരിശോധന നടത്തും. മൃതദേഹം കാർവാർ ആശുപത്രിയിലേക്ക് മാറ്റി. കാണാതായി 71 ദിവസം പിന്നിട്ടപ്പോഴാണ് ലോറിയും അതിനുളളിൽ മൃതദേഹവും കണ്ടെത്തിയത്. ഗംഗാവലി പുഴയിൽ 12 മീറ്റർ ആഴത്തിലാണ് ലോറി കണ്ടെത്തിയത്. DNA സാമ്പിൾ എടുത്ത ശേഷം മൃതദേഹം നാള ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് അധികൃതർ അറിയിച്ചു.
Comentarios