top of page

ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തോടൊപ്പം ആധ്യാത്മികതയും വിദ്യാർത്ഥികൾക്ക് നൽകണം : ജോർജ് കുര്യൻ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 23, 2024
  • 1 min read
ree

വളർന്നു വരുന്ന പുത്തൻ തലമുറ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ബഹു ദൂരം മുന്നോട്ടു പോയെങ്കിലും ആദ്ധ്യാത്മിക വിദ്യാഭ്യാസം നൽകാതെ അവരെ സ്വന്തം കുടുംബത്തോടും സമൂഹത്തോടും നാടിനോടും പ്രതിബദ്ധതയുള്ളവരായി തയ്യാറാക്കുവാൻ സാധ്യമല്ല. ഡൽഹി ഡൽഹി സംസ്ഥാന വാർഷിക സമ്മേളനം ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്ര സഹ മന്ത്രി ജോർജ് കുരിയൻ.

മേഖല സമിതികളുടെ പ്രഖ്യാപനത്തിനു ശേഷം, ഹരീന്ദ്രൻ മാസ്റ്റർ പുതു വർഷത്തേക്കുള്ള സംസ്ഥാന സമിതിയെ പ്രഖ്യാപിച്ചു. ബാലഗോകുലം ഡൽഹിയിൽ ആരംഭിക്കുന്ന സമയം മുതൽ തന്നെ ഈ പ്രസ്ഥാനത്തോടൊപ്പം ഭാഗ്യം സിദ്ധിച്ച എന്നെ സംബന്ധിച്ചിടത്തോളം ബാലഗോകുലത്തിന്റെ ഡൽഹിയിലെ പ്രവർത്തനം കുട്ടികൾക്കും കുടുംബങ്ങൾക്കും നൽകിയ സാംസ്‌കാരിക വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങൾ അടുത്തറിയാവുന്നതാണ്. കുട്ടികളെ സ്വതന്ത്രരായി ചിന്തിക്കുവാനും പഠനത്തിന് അനുയോജ്യമായ മേഖലകൾ തിരഞ്ഞെടുക്കുവാനും മുന്നേറുവാനും, രക്ഷാകർത്താക്കളോടൊപ്പം ബാലഗോകുലം കാര്യകർത്താക്കളും മുൻ കൈ എടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ree

ഉത്തരകേരളം അധ്യക്ഷൻ എൻ ഹരീന്ദ്രൻ മാസ്റ്റർ മാർഗദർശനം നൽകി. ഗോകുലകാര്യകർത്താക്കളും, രക്ഷിതാക്കളും ഒരേ മനസ്സോടെ ബാല്യകൗമാരങ്ങളുടെ ഭാവി ഭാഗദേയം നിർണയിക്കുന്ന ഈശ്വരീയമായ ബാലഗോകുലമെന്ന സംഘടനക്കായി തനമനധന പൂർവം പ്രവർത്തിക്കണമെന്നും അതിനായി ചിട്ടയായി ക്ലാസുകൾ സംഘടിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു.


സംസ്ഥാന അധ്യക്ഷൻ പി കെ സുരേഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ രക്ഷാധികാരി ബാബു പണിക്കർ, ഭാരത് ഭാരതി സംയോജകൻ ഡോ: അംബരീഷ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു. സംഘടനാ കാര്യദർശി അജി കുമാർ നന്ദി രേഖപ്പെടുത്തി.


വ്യാസപൂർണിമയുടെ ഭാഗമായി ഒരുക്കിയ ഗുരുപൂജ ചടങ്ങിൽ കുട്ടികൾ ബാലഗോകുലം മാർഗദർശി എൻ വേണുഗോപാലിനെ ഗുരുവായി ആദരിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ പത്തിലും പന്തണ്ടിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും, കയ്യെഴുത്തു പതിപ്പ് മത്സര വിജയികൾക്കും പുരസ്‌കാരങ്ങൾ നൽകി. പൊതു കാര്യദർശി ഇന്ദുശേഖരൻ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും, സംഘടനാ കാര്യദർശി അജി കുമാർ സംഘടനാ റിപ്പോർട്ടും, ഖജാൻജി സുരേഷ് പ്രഭാകർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കേരളത്തിലെ പ്രത്യേക പരിതസ്ഥിതിയിൽ ഉപരിപഠനത്തിനായി വിദ്യാർഥികൾ വിദേശ രാജ്യങ്ങളിൽ പോകുന്നതും അവിടെ സ്ഥിര താമസമാക്കുന്നതിലൂടെ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചുള്ള ഉത്കണ്ഠ അതിനുള്ള പ്രതിവിധികളും ഉൾപ്പെടുത്തിയുള്ള പ്രമേയം സംസ്ഥാന ഉപാധ്യക്ഷ സുനിത സതീശൻ അവതരിപ്പിക്കുകയും സഹ ഭഗിനി പ്രമുഖ തങ്കമണി ജി കൃഷ്ണൻ അതിനെ പിന്താങ്ങുകയും ചെയ്തു.

കാര്യകർത്താക്കൾക്കായുള്ള സംഘടനാ വിപുലീകരണ പ്രവർത്തനങ്ങൾക്കായുള്ള മാർഗ്ഗദരർശനത്തിനു സഹ രക്ഷാധികാരിമാരായ കെ വി രാമചന്ദ്രൻ, വരത്ര ശ്രീകുമാർ, ഭഗിനി പ്രമുഖ ബിജി മനോജ് എന്നിവർ നിർവഹിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page