ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ സമാധിയുടെ നൂറ്റിയൊന്നാം വാർഷിക ദിന ആചരണം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആർ കെ പുരം കേരളാ സ്കൂൾ ഓഡിറ്റോറിയത്തിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 7
- 1 min read
Updated: May 8

കേരളത്തില്‍ ഞാന്‍ ഒരു അസാധാരണ മനുഷ്യനെ കണ്ടു" എന്നു സ്വാമി വിവേകാനന്ദനും, "സര്‍വജ്ഞനായ ഋഷി" എന്നും 'പരിപൂര്‍ണ കലാനിധി ‘ എന്നും ശ്രീ നാരായണഗുരുദേവനും
'നവീന ശങ്കരന്‍' എന്നു മഹാകവി ഉള്ളൂരും വിശേഷിപ്പിച്ച, വിദ്യാധിരാജ ചട്ടമ്പി സ്വാമികള്‍ സന്യാസവും ആത്മജ്ഞാനവും സാമൂഹിക പരിഷ്കരണത്തിനുള്ള ഉപകരണങ്ങളാക്കി. അദ്ദേഹത്തിനു വശംവദമാകാത്ത ഒരു കലയും വിദ്യയും ശാസ്ത്രവുമില്ലായിരുന്നു. ചിന്തകന്‍, ഗവേഷകന്‍, കവി, വ്യാഖ്യാതാവ്, വാഗ്മി, സമുദായ പരിഷ്കര്‍ത്താവ്, പണ്ഡിതാഗ്രേസരന്‍, വിപ്ളവകാരി, മഹാസിദ്ധന്‍, ഗുണാതീതനായ ഗുരുവര്യന്‍ എന്നിങ്ങനെ ബഹുമുഖമായിരുന്നു അദ്ദേഹത്തിന്‍റെ സിദ്ധികള്‍.
വേദാന്ത ചിന്തയില്‍ അദ്വിതീയനും കേരള നവോത്ഥാന നായകരില്‍ പ്രമുഖനും ആത്മീയഗുരുസ്ഥാനത്തു നമ്മൾ പ്രതിഷ്ഠിച്ചിട്ടുള്ളതുമായ ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമി തിരുവടികളുടെ സമാധിയുടെ നൂറ്റിയൊന്നാമത് വാർഷിക ത്തോടനുബന്ധിച്ചു ഏപ്രിൽ 29 മുതൽ NSS DELHI യുടെ 25 കരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ പലവിധ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്.
ഡൽഹി-എൻ സി ആർ മേഖലയിൽ നടന്ന പരിപാടികളുടെ സമാപന സമ്മേളനം 2025 മെയ് 11 -ആം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആർ കെ പുരം കേരള സ്കൂൾ ഓഡിറ്റോറിയത്തിൽ എൻ എസ് എസ് ഡൽഹിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു
പ്രസ്തുത സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഗോവ ഗവർണർ ശ്രീ പി എസ് ശ്രീധരൻ പിള്ള നിർവ്വഹിക്കും. പ്രസിഡന്റ് എം കെ ജി പിള്ള അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മാതാ അമൃതാനന്ദ മയി മOത്തിലെ പൂജ്യ സ്വാമിജി വിജയാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തുന്നതാണ്.
തദവസരത്തിൽ എൻ എസ് എസ് ഡൽഹിയുടെ സ്വപ്നപദ്ധതിയായ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്കു മുന്നോടിയായിട്ടുള്ള ശ്രീ വിദ്യാധിരാജ വിദ്യാപീOത്തിന്റെ ശുഭാരംഭം കുറിക്കുന്നതുമാണ്.
ഇന്ദിരഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിലെ അഡിഷണൽ ഡയറക്ടർ ഡോക്ടർ എം ചന്ദ്രശേഖരൻ നായർ, ശ്രീ എൻ ഭദ്രൻ നായർ എന്നിവർ ഈ വിദ്യാഭ്യാസ പദ്ധതിയെ പറ്റി വിശദീകരിക്കുന്നതുമാണ്.
ബഹു: പശ്ചിമ ബംഗാൾ ഗവർണർ ഡോക്ടർ സി വി ആനന്ദബോസ് കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ അവാർഡുകളുടെ തുടർച്ചയെന്നോണം വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പത്ത് കരയോഗങ്ങൾക്ക് എക്സല്ലെൻസ് അവാർഡുകൾ നൽകുന്നതാണ്.
പരിപാടിയുടെ ഭാഗമായി ആർ കെ പുരം കരയോഗം അവതരിപ്പിക്കുന്ന ദേവദത്തം എന്ന നാടകം, വികാസ്പുരി കരയോഗം അവതരിപ്പിക്കുന്ന ഏകലവ്യൻ എന്ന നൃത്തശില്പം എന്നീ കലാപരിപാടികൾക്കു ശേഷം രാത്രിഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
Comments