top of page

ശ്രീനാരായണ കേന്ദ്ര പ്രതിമാസ പൂജയും ഭജനയും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 24, 2024
  • 1 min read

ശ്രീനാരായണ കേന്ദ്രം (Regd) ദ്വാരക, ഡൽഹി പ്രതിമാസ പൂജയും ഭജനയും 2024 ഒക്‌ടോബർ 27 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഡോ.എം.ആർ ബാബുറാം മെമ്മോറിയൽ ഹാളിൽ, കേന്ദ്രത്തിൻ്റെ ആത്മീയ സാംസ്കാരിക വേദിയിൽ നടക്കും. എസ്എൻകെ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഭജന എന്നിവയും തുടർന്ന് പ്രസാദവിതരണവും നടക്കും.

ഈ മാസം പൂജയും ഭജനയും സ്പോൺസർ ചെയ്യുന്നത് ന്യൂഡൽഹിയിലെ മഹാവീർ എൻക്ലേവിൽ താമസിക്കുന്ന ശ്രീ.ഷാജിയും കുടുംബവുമാണ്.

എല്ലാ ഗുരുദേവ ഭക്തരും ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വിശദവിവരങ്ങൾക്ക് വനിതാ വിഭാഗം കൺവീനർ ശ്രീമതി കുശല ബാലൻ, അഡീഷണൽ ജനറൽ സെക്രട്ടറി ശ്രീ.പത്തിയൂർ രവി എന്നിവരെ 9899186787, 9810899696 എന്ന നമ്പറിൽ ബന്ധപ്പെടുക.


ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page