top of page

ശ്രീനാരായണ കേന്ദ്രം 170-ാമത് ഗുരുജയന്തി സാമുദായിക സൗഹാർദ്ദ ദിനമായി ആചരിച്ചു

  • P N Shaji
  • Aug 29, 2024
  • 1 min read
ree

ന്യൂ ഡൽഹി: ദ്വാരകയിലെ ശ്രീ നാരായണ കേന്ദ്രയുടെ ആത്മീയ-സാംസ്കാരിക സമുച്ചയത്തിൽ പ്രസിഡൻ്റ് ബീനാ ബാബുറാമിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം 'സൗരഭം' മാനേജിംഗ് ഡയറക്ടർ ഡോ സി എ ശിവരാമൻ ഉദ്ഘാടനം ചെയ്തു. ദൈവദശകാലാപനത്തിനു ശേഷം നടന്ന ഗുരുദേവ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു.


ഗുരുധർമ്മ പ്രചാരണ സഭാ ഉപദേശക സമിതി ചെയർമാൻ വി കെ മുഹമ്മദ്, മുതിർന്ന പത്രപ്രവർത്തകനും കേരള ക്ലബ് വൈസ് പ്രസിഡൻ്റുമായ എ ജെ ഫിലിപ്പ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. കേന്ദ്രയുടെ ജനറൽ സെക്രട്ടറി എൻ ജയദേവൻ, വൈസ് പ്രസിഡൻ്റ് ഡോ കെ സുന്ദരേശൻ, അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി തുടങ്ങിയവർ പ്രസംഗിച്ചു.

ree

ചടങ്ങിൽ പഞ്ചവാദ്യ വിദ്വാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരെ ആദരിച്ചു. കൂടാതെ സ്‌കൂൾ കുട്ടികൾക്കായി നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്‌തു.


തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ അരങ്ങേറി. വിഭവ സമൃദ്ധമായ ചതയ സദ്യയോടെ പരിപാടികൾ സമാപിച്ചു

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page