വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി : മെയ് 31 ന് തീയേറ്ററുകളിൽ
- ഫിലിം ഡെസ്ക്
- May 29, 2024
- 1 min read

നാദിർഷാ സംവിധാനം ചെയ്യുന്ന പുതിയ കോമഡി ചിത്രം വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി മെയ് 31 വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്തും.തിരക്കഥ എഴുതിയ റാഫിയുടെ മകൻ മുബിൻ എം. റാഫിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദേവിക സഞ്ജയ് ആണ് നായിക. അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, ജോണി ആന്‍റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലന്തൂർ എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ കലന്തൂർ ആണ് നിർമ്മാണം. സംഗീത സംവിധാനം ഹിഷാം അബ്‍ദുൾ വഹാബ്.










Comments