വസന്തത്തെ വരവേൽക്കാൻ നൃത്തോത്സവമായ ബസന്ത് ഉത്സവ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 7
- 1 min read

വസന്തകാലത്തിന്‍റെ ആഗമനം ഉദ്‍ഘോഷിച്ചുകൊണ്ട് ബസന്ത് ഉത്സവം മാർച്ച് 8 നും 9 നും നടക്കും. വസന്ത് വിഹാറിലെ ബസന്ത് ഉദ്യാനിൽ നടക്കുന്ന പരിപാടിയിൽ ക്ലാസ്സിക്കൽ നൃത്തങ്ങളാണ് അരങ്ങേറുക. ഡൽഹി ഗവൺമെന്‍റിന്‍റെ കലാ, സാംസ്ക്കാരിക, ഭാഷാ ഡിപ്പാർട്ട്‍മെന്‍റിന് കീഴിലെ ഹിന്ദി അക്കാഡമിയാണ് ഉത്സവം സംഘടിപ്പിക്കുന്നത്. വകുപ്പ് മന്ത്രി കപിൽ മിശ്ര ഉൽഘാടനം നിർവ്വഹിക്കും.
അന്താരാഷ്‍ട്ര വനിതാദിനം കൂടിയായ മാർച്ച് 8 ന് വൈകിട്ട് 6 ന് ആരംഭിക്കുന്ന നൃത്തോത്സവത്തിൽ പ്രശസ്തരായ നർത്തകർ പങ്കെടുക്കും. പ്രണയത്തിന്‍റെ അന്തഃസത്തയിൽ സൗന്ദര്യം ചാലിച്ചുള്ള പെർഫോൻസായ 'ശൃംഗാര' കുച്ചുപ്പിടി നർത്തകിയായ യാമിനി റെഡ്ഡി അവതരിപ്പിക്കും. സിന്ധു മിശ്രയും സംഘവും 'നവദുർഗ' എന്ന ഭരതനാട്യം അവതരിപ്പിക്കും.










Comments