top of page

വരന് ലീവില്ല; നിക്കാഹ് വീഡിയോ കോളിലൂടെ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 8, 2024
  • 1 min read
ree

വധു ഹിമാചൽ പ്രദേശിൽ. വരൻ തുർക്കിയിൽ. വിവാഹത്തിനായി ലീവിന് അപേക്ഷിച്ചെങ്കിലും തുർക്കി മുതലാളി കനിഞ്ഞില്ല. നിശ്ചയിച്ച പ്രകാരം വിവാഹം നടത്തണമെന്ന് ഇരു കുടുംബങ്ങൾക്കും നിർബന്ധം. പെണ്ണിന്‍റെ രോഗബാധിതനായ മുത്തച്ഛനും വിവാഹം എത്രയും വേഗം നടക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽപ്പിന്നെ ലീവില്ലാതെ നടത്താമെന്നുവെച്ചു. വിവാഹം സ്വർഗ്ഗത്തിലാകാമെങ്കിൽ, വെർച്വലുമാകാം. അങ്ങനെയാണ് ബിലാസ്‍പ്പൂർ സ്വദേശിയായ അദനൻ മുഹമ്മദിന്‍റെയും മാണ്ഡി സ്വദേശിനിയായ വധുവിന്‍റെയും നിക്കാഹ് ഓൺലൈനിൽ നടന്നത്. കാർമ്മികത്വം വഹിച്ച ഖാസിയുടെ മുമ്പാകെ വധൂവരന്മർ മൂന്നുതവണ സമ്മതം ഏറ്റു പറഞ്ഞു. ബന്ധുമിത്രാദികൾ ഇരുവരെയും ആശീർവ്വദിച്ചു. നൂതന ടെക്‌നോളജിയുടെ ഫലമായാണ് നിശ്ചയിച്ചുറപ്പിച്ച സമയത്ത് ഈ വിവാഹം നടത്താൻ കഴിഞ്ഞതെന്ന് വധുവിന്‍റെ അമ്മാവൻ അക്രം മുഹമ്മദ് പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page