വയനാടിന്‍റെ ഹൃദയം കവർന്ന് പ്രിയങ്ക; പാലക്കാട് UDF, ചേലക്കര LDF
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 23, 2024
- 1 min read

കന്നിയങ്കത്തിന് വയനാട്ടിലെത്തിയ പ്രിയങ്കാ ഗാന്ധി വദ്രക്ക് വോട്ടർമാരുടെ മനസ്സും ഹൃദയവും കവർന്ന് തലയെടുപ്പോടെ പാർലമെന്‍റിൽ എത്താം. 6,22,338 വോട്ടുകളാണ് പ്രിയങ്കക്ക് ലഭിച്ചത്. 4,10, 931 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. LDF ന്‍റെ സത്യൻ മൊകേരി 2,11,407 വോട്ടുകൾ കരസ്ഥമാക്കിയപ്പോൾ, NDA യുടെ നവ്യ ഹരിദാസിന് 1,09, 939 വോട്ടുകളാണ് ലഭിച്ചത്.

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ UDF സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടം 18,840 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 58, 389 വോട്ടുകളാണ് മൊത്തം ലഭിച്ചത്. NDA യുടെ സി. കൃഷ്‍ണകുമാറിന് മൊത്തം 39, 549 വോട്ടുകൾ ലഭിച്ചപ്പോൾ, LDF ന്‍റെ പി. സരിൻ നേടിയത് 37, 293 വോട്ടുകളാണ്.

ചേലക്കര LDF ന്‍റെ യു.ആർ. പ്രദീപ് 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയക്കൊടി പാറിച്ചത്. മൊത്തം ലഭിച്ചത് 64,827 വോട്ടുകൾ. UDF ന്‍റെ രമ്യ ഹരിദാസിന് 52,626 വോട്ടുകൾ നേടാൻ കഴിഞ്ഞു. NDA യുടെ കെ. ബാലകൃഷ്‍ണന് 33,609 വോട്ടുകൾ ലഭിച്ചു.
Comments