വയനാടിനെ ചേർത്തു പിടിക്കാൻ ഡി.എം.എസ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 8, 2024
- 1 min read

വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് പണം സ്വരൂപിക്കാൻ ഡൽഹി മലയാളി സംഘം (ഡി.എം.എസ്) മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു. എം.എൽ.എ-യും, ഡി.എം.എസ് ഉപദേശക സമിതി അംഗവുമായ കെ.പി മോഹനന്‍റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. സമാഹരിക്കുന്ന തുക അപ്പാടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.
ഇതിനായി ജി. ശിവശങ്കരൻ കൺവീനറായും, പി.എൻ.വിജയൻ നായർ ജോയിന്‍റ് കൺവീനറായും ഒരു കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ഡോ. ടി.ഒ. തോമസ്, ക്യാപ്റ്റൻ കൃഷ്‍ണ, സുനിൽ കുമാർ നായർ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളാണ്.










Comments