വയനാട്ടിൽ ഒരുമയ്ക്ക് കരുത്തേകാൻ മോഹൻലാലും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 3, 2024
- 1 min read

ഉരുൾപൊട്ടൽ ഉള്ളുലച്ച വയനാട്ടിൽ സൈനികനായി മോഹൻലാലുമെത്തി. ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്‍റ് കേണലായ അദ്ദേഹം സൈനിക യൂണിഫോമിലാണ് എത്തിയത്. മേപ്പാടി ബേസ് ക്യാമ്പിൽ എത്തിയ അദ്ദേഹം രക്ഷാ ദൗത്യത്തിൽ മുൻനിരയിൽ നിൽക്കുന്ന തന്‍റെ 122 ഇൻഫൻട്രി ബറ്റാലിയൻ അംഗങ്ങൾക്ക് നന്ദി അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഒരുമയുടെ കരുത്ത് കാട്ടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.










Comments