top of page

വയനാട്ടിലെ ജനതക്കായി പ്രാർത്ഥനയോടെ കൈകോർക്കാം.... നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങൾ കൂടെയുണ്ട്... ഫരിദാബാദ് രൂപത.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 30, 2024
  • 1 min read
ree

വയനാട്ടിൽ ഉണ്ടായ അതിതീവ്രമായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ ഒരു നാടാകെ വിറങ്ങലിച്ചു നിൽക്കുന്ന സങ്കടകരമായ കാഴ്ചയാണ് നാം ഇപ്പോൾ കാണുന്നത്. ദുരന്തത്തിൽ അകപ്പെട്ടവരുടെ രക്ഷയ്ക്കായി രക്ഷാപ്രവർത്തകർ വളരെ ശ്രമകരമായ ദൗത്യം നിർവഹിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദുരന്തത്തിന്റെ ആഘാതത്തിൽ സകലതും നഷ്ടപ്പെട്ട നമ്മുടെ പ്രിയ സഹോദരങ്ങളെ സഹായിക്കുകയും അവരെ സമാശ്വസിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ്.


ഫരിദാബാദ് രൂപതയും സോഷ്യൽ സർവീസ് സൊസൈറ്റിയും സംയുക്തമായി കൈകോർക്കാം വയനാടിനായി എന്ന ആശയത്തോടുകൂടി അവർക്ക് വേണ്ട ആവശ്യമായ ആഹാരം, വസ്ത്രം, മറ്റ് ആവശ്യസാധനങ്ങൾ എന്നിവ നൽകുവാൻ വേണ്ടുന്ന ക്രമീകരണങ്ങൾ ഉടൻതന്നെ എല്ലാ ഇടവകളിലും ആരംഭിക്കുന്നതാണ്.


തോരാത്ത മഴയും, അതുമൂലം ഉണ്ടായ കനത്ത പ്രകൃതിക്ഷോഭവും മൂലം വേദനിക്കുന്ന പ്രിയപ്പെട്ടവർക്കായി പ്രാർത്ഥനയും മരണമടഞ്ഞവർക്ക് ആദരാഞ്ജലിയും അർപ്പിക്കുന്നു....


വയനാട്ടിലെ ജനതക്കായി പ്രാർത്ഥനയോടെ കൈകോർക്കാം....

നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങൾ കൂടെയുണ്ട്...


ഇതിനായി ഫരിദാബാദ് രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ഫാ. സുനിൽ അഗസ്റ്റിനെ കൂടുതൽ കാര്യങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്.

ഫോൺ നമ്പർ :- 7028437616/ 9633096529

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page