top of page

വേൾഡ് മലയാളി കൌൺസിൽ ആദരാജ്ഞലികൾ അർപ്പിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Apr 26
  • 1 min read

ന്യൂഡൽഹി: വേൾഡ് മലയാളി കൌൺസിൽ ഇന്ത്യ റീജിയന്റെ ആഭിമുഖ്യത്തിൽ പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവർക്കു ആദരാജ്ഞലികൾ അർപ്പിച്ചു ഏപ്രിൽ 26-ാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് ന്യൂഡൽഹി, ജന്തർ മന്തറിൽ നടന്ന ചടങ്ങിൽ ഡൽഹി, ഉത്തർ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽനിന്നുള്ള വേൾഡ് മലയാളി കൌൺസിൽ അംഗങ്ങൾ, ഡൽഹിയിലെയും പരിസരപ്രദേശങ്ങളിൽ നിന്നുമുള്ള വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികൾ, മലയാളി സംഘടനകൾ എന്നിവർ പങ്കെടുത്തു.

വേൾഡ് മലയാളി കൗൺസിൽ ഇന്ത്യാ റീജിയൻ പ്രസിഡന്റ് ഡൊമിനിക് ജോസഫ്, വിവിധ പ്രൊവിൻസ് പ്രെസിഡന്റുമാരായ ശശി ധരൻ (ഹരിയാന) മുരളീധരൻ പിള്ള (ഉത്തർ പ്രദേശ്), ഹരീന്ദ്ര ദാസ് (നോർത്ത് ഡൽഹി), ഡോ.പോൾ ജോർജ് ഗിരി (ഈസ്റ്റ് ഡൽഹി), അഡ്വ.അലക്സ് ജോസഫ് (വെസ്റ്റ് ഡൽഹി), ഡോ.ആൽബർട്ട് എബ്രഹാം (സൗത്ത് ഡൽഹി) എന്നിവർ നേതൃത്വം നൽകി. ഇന്ത്യയിൽ ഭീകരവാദം ഇല്ലാതാക്കുന്നതിന് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുവാൻ വേൾഡ് മലയാളി കൌൺസിൽ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യ റീജിയൻ പ്രസിഡന്റ് ഡൊമിനിക് ജോസഫ് ഉറപ്പു നൽകി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page