top of page

വാഹനമോടിക്കുമ്പോൾ വാചാലമാകുന്ന മൊബൈൽ

  • Delhi Correspondent
  • Apr 29, 2024
  • 1 min read



ree

New Delhi: ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സംഭവങ്ങൾ നഗരത്തിൽ പല മടങ്ങായി വർധിച്ചു. ഇതുമായി ബന്ധപ്പെട്ട് എടുത്ത കേസുകളുടെ എണ്ണം ഈ വർഷം ജനുവരി 1 മുതൽ ഇതുവരെ, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 149 ശതമാനം കൂടിയെന്നാണ് കണക്ക്.

പഞ്ചാബി ബാഗ്, തിലക് നഗർ, കൽക്കാജി എന്നീ ഏരിയകളിലാണ് ഇക്കാലയളവിൽ കൂടുതൽ ലംഘനങ്ങൾ നടന്നത്.

2023 ൽ ഇതേ കാലയളവിൽ മൊബൈൽ ഉപയോഗത്തിലെ നിയമ ലംഘനത്തിന് 6,369 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഈ വർഷം ഏപ്രിൽ 15 വരെ 15,846 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് ഡൽഹി. ട്രാഫിക് പോലീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കി.

മോട്ടോർ വാഹന നിയമത്തിന്‍റെ സെക്ഷൻ 184 ന് കീഴിൽ പിഴ ഈടാക്കാനും ലൈസൻസ് റദ്ദാക്കാനും വ്യവസ്ഥയുള്ള കുറ്റകൃത്യമാണ് ഇത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page