വാഹനത്തിന് പഴക്കമെങ്കിൽ ഇന്ധനം കിട്ടില്ല
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 2
- 1 min read

പഴക്കം ചെന്ന വാഹനങ്ങൾക്ക് തലസ്ഥാനത്തെ പമ്പുകളിൽ ഇന്ധനം കിട്ടാതെ വരും. ELV (എൻഡ്-ഓഫ്-ലൈഫ് വെഹിക്കിൾസ്) വാഹനങ്ങൾക്ക് ഏപ്രിൽ 1 മുതലാണ് ഇന്ധനം നിരസിക്കുക. ഡൽഹിയിലെ വായു മലിനീകരണം നിയന്ത്രിക്കാൻ പല കടുത്ത നടപടികളും വരും മാസങ്ങളിൽ ഉണ്ടാകുമെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി മൻജീന്ദർ സിംഗ് സിർസ മുന്നറിയിപ്പ് നൽകി. 15 വർഷം കഴിഞ്ഞ പെട്രോൾ വാഹനങ്ങളും, 10 വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങളുമാണ് ELV വാഹനങ്ങളായി കണക്കാക്കുന്നത്. ട്രാൻസ്‍പോർട്ട് ഡിപ്പാർട്ട്‍മെന്‍റിന്‍റെ കണക്കനുസരിച്ച് ഡൽഹിയിൽ 6 മില്യൻ ELV കളാണ് ഉള്ളത്. അതിൽ 66 ശതമാനം ടൂ-വീലറുകളും, 34 ശതമാനം ഫോർ-വീലറുകളുമാണ്. എല്ലാ പമ്പുകളിലും CCTV ക്യാമറകൾ വയ്ക്കും. അവ സോഫ്റ്റ്‍വെയറുമായി കണക്‌ട് ചെയ്യും. രജിസ്ട്രേഷൻ വർഷം നോക്കി വാഹനത്തിന്‍റെ പഴക്കം അപ്പോൾ തന്നെ അറിയാം. പഴക്കമുള്ള വാഹനമാണെങ്കിൽ ഇന്ധനം നിരസിക്കുമെന്ന് മാത്രമല്ല, പിഴ ചുമത്തുകയും ചെയ്യും.










Comments