top of page

വിസ്താര ഫ്ലൈറ്റുകളുടെ പ്രതിസന്ധി തുടരുന്നു.

  • റെജി നെല്ലിക്കുന്നത്ത്
  • Apr 2, 2024
  • 1 min read

New delhi: വിസ്താര ഫ്ലൈറ്റുകളുടെ പ്രതിസന്ധി തുടരുന്നു. വിവിധ നഗരങ്ങളിൽ നിന്ന് പുറപ്പെടേണ്ട 38 ഫ്ലൈറ്റുകളാണ് ഇന്നുരാവിലെ റദ്ദാക്കിയിരിക്കുന്നത്. അതിൽ ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 12 ഫ്ലൈറ്റുകളും ഉൾപ്പെടുന്നു.

ഇന്നലെ 50 ഫ്ലൈറ്റുകൾ റദ്ദാക്കുകയും 160 ഫ്ലൈറ്റുകൾ വളരെനേരം വൈകുകയും ചെയ്തത് അനേകം യാത്രക്കാരെ വലച്ചു. വേണ്ടപോലെ അറിയിപ്പുകൾ നൽകുന്നില്ലെന്ന് അവർ എയർലൈൻസിനെതിരെ പരാതിപ്പെടുകയും ക്ഷുഭിതരാകുകയും ചെയ്തു.

വേണ്ടത്ര ക്രൂവിന്‍റെ ലഭ്യതയില്ലായ്മ ഉൾപ്പെടെ പല കാരണങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും, യാത്രക്കാരുടെ ക്ലേശം കുറയ്ക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്നും വിസ്താര എയർലൈൻസ് ഒരു പ്രസ്താവനയിൽ അറിയിച്ചു.

Comentarios

Obtuvo 0 de 5 estrellas.
Aún no hay calificaciones

Agrega una calificación
bottom of page